newsroom@amcainnews.com

വിൻ്റർ ഒളിംപിക്സ്; ടൊറൻ്റോയിലെ പബ്ബുകളിൽ രാവിലെ 6 മണി മുതൽ മദ്യം

ഇറ്റലിയിൽ നടക്കുന്ന 2026 വിൻ്റർ ഒളിംപിക്സ് മത്സരങ്ങൾ തത്സമയം കാണുന്ന ആരാധകർക്കായി ടൊറൻ്റോയിലെ മദ്യശാലകളുടെ പ്രവർത്തന സമയത്തിൽ ഇളവ് വരുത്താൻ സിറ്റി കൗൺസിൽ തീരുമാനം. സാധാരണ സമയത്തേക്കാൾ നേരത്തെ, അതായത് പുലർച്ചെ 6 മണി മുതൽ മദ്യം വിളമ്പാൻ അനുമതി നൽകണമെന്ന പ്രമേയം മേയർ ഒലീവിയ ചൗ ബുധനാഴ്ച കൗൺസിലിൽ അവതരിപ്പിച്ചു. ഫെബ്രുവരി 5 മുതൽ ഫെബ്രുവരി 22 വരെയുള്ള കാലയളവിൽ നഗരത്തിലെ കഫേകൾക്കും റെസ്റ്റോറൻ്റുകൾക്കും പുലർച്ചെ 6 മണിക്ക് തന്നെ മദ്യം വിളമ്പിത്തുടങ്ങാം.

ടൊറൻ്റോയും ഇറ്റലിയും തമ്മിലുള്ള സമയവ്യത്യാസം കാരണം പല പ്രധാന ഒളിംപിക്സ് മത്സരങ്ങളും കാനഡയിൽ പുലർച്ചെ 6 മണി മുതലാണ്‌ തുടങ്ങുന്നത്‌. ഈ സമയത്ത് മത്സരങ്ങൾ കാണാൻ എത്തുന്നവർക്ക് സൗകര്യമൊരുക്കാനാണ് ഈ നീക്കം. പ്രാദേശിക വ്യാപാര-വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും ഒളിംപിക്സ് ആഘോഷങ്ങൾ കൂടുതൽ ആവേശത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് മേയർ ഒലീവിയ ചൗ വ്യക്തമാക്കി. ഇതാദ്യമായല്ല പ്രത്യേക സാഹചര്യങ്ങളിൽ മദ്യവിതരണ സമയപരിധി നീട്ടി നൽകുന്നത്. 2023-ൽ നടന്ന ഫിഫ വനിതാ ലോകകപ്പ് സമയത്ത് പുലർച്ചെ 7 മണി മുതൽ മദ്യം വിളമ്പാൻ അനുമതി നൽകിയിരുന്നു.

You might also like

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

എണ്ണ വിപണിയിൽ കാനഡയുടെ കരുത്ത്; ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് നോർവേയിൽ മാർക്ക് കാർണി

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

Top Picks for You
Top Picks for You