newsroom@amcainnews.com

ശൈത്യകാലം വരുന്നു: ഷെൽട്ടറുകൾ തുറന്ന് ടൊറൻ്റോ

ശൈത്യകാലത്ത്‌ ഭവനരഹിതരെ സഹായിക്കുന്നതിനായി ആയിരത്തി ഇരുന്നൂറിലധികം ഷെൽട്ടറുകൾ തുറക്കാനൊരുങ്ങി ടൊറൻ്റോ സിറ്റി. ശൈത്യകാല സേവന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നവംബർ 15 മുതൽ ഏപ്രിൽ 15 വരെ ഷെൽട്ടറുകൾ തുറക്കുന്നിരിക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. 370 സ്ഥിരവും സഹായകരവും സബ്സിഡിയുള്ളതുമായ ഭവന യൂണിറ്റുകൾ, 244 വാം സെന്റർ സ്‌പെയ്‌സുകൾ, അതുപോലെ തന്നെ 490 പുതിയ ഷെൽട്ടർ സ്‌പെയ്‌സുകൾ,175 സർജ് കപ്പാസിറ്റി സ്‌പെയ്‌സുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, കൊടും തണുപ്പുള്ള സമയത്ത് കൂടുതൽ ദുരിതാശ്വാസ സംഘങ്ങളെ അയയ്ക്കുമെന്നും, ശൈത്യകാലം മുഴുവൻ ചൂടുള്ള വസ്ത്രങ്ങൾ, സ്ലീപ്പിംഗ് ബാഗുകൾ, മറ്റ് സാധനങ്ങൾ എന്നിവ നൽകുന്നതിനായി പതിവ് ഔട്ട്റീച്ച് പരിപാടികൾ തുടരുമെന്നും സിറ്റി പറയുന്നു.

ഞായറാഴ്ച താപനില -5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നു പ്രതീക്ഷിക്കുന്നതിനാൽ ഈ വാരാന്ത്യത്തിൽ തിരഞ്ഞെടുത്ത ചില പുതിയ ഷെൽട്ടർ സ്‌പെയ്‌സുകൾ തുറക്കുമെന്നും ടൊറന്റോ സിറ്റി അറിയിച്ചു.

You might also like

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Top Picks for You
Top Picks for You