പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് സെഷനിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നതായി കാർണി വ്യക്തമാക്കി. കാനഡയുടെ സഖ്യകക്ഷികളുടെ സമാനമായ നീക്കങ്ങളെ തുടർന്നാണ് കാർണിയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച, സെപ്റ്റംബറിൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.. ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ യുകെയും സമാന നടപടി സ്വീകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും പ്രഖ്യാപിച്ചിട്ടുണ്ട്.