കാട്ടുതീയെ തുടര്‍ന്ന് വൈറ്റ്‌ഷെല്‍ പ്രവിശ്യ പാര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാനിറ്റോബ പ്രീമിയര്‍ വാബ് കിന്യൂ. പ്രവിശ്യാ പാര്‍ക്കിലെ ആളുകളെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ.
വൈറ്റ്‌ഷെല്‍ പ്രവിശ്യാ പാര്‍ക്കിലെ താമസക്കാരോട് വ്യാഴാഴ്ച ഉച്ചയോടെ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയതായി മാനിറ്റോബ സര്‍ക്കാര്‍ അറിയിച്ചു. വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പും കിഴക്കന്‍ ഭാഗത്ത് നിയന്ത്രണാതീതമായ കാട്ടുതീ പടരുന്നതായും വാബ് കിന്യൂ പറഞ്ഞു. അതേസമയം തീപിടിത്ത സാധ്യത കുറയ്ക്കുന്നതിനായി വിക്ടോറിയ ദിന ആഘോഷത്തോടനിബന്ധിച്ച് ക്യാമ്പ് ഫയറും വെടിക്കെട്ടും ഒഴിവാക്കാന്‍ പ്രീമിയര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ ലാക് ദു ബാന തീപിടിത്തം നിയന്ത്രണാതീതമായി തുടരുകയാണെന്നും ആളുകള്‍ ഈ പ്രദേശത്ത് നിന്ന് മാറി നില്‍ക്കണമെന്നും ഉദ്യോഗസ്ഥര്‍പറഞ്ഞു.