newsroom@amcainnews.com

ഓരോ വർഷവും കാനഡയിലുണ്ടാകുന്ന കാട്ടുതീ രാജ്യത്തിന്റെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്

രോ വർഷവും കാനഡയിലുണ്ടാകുന്ന കാട്ടുതീ രാജ്യത്തിന്റെ വായു ഗുണനിലവാരം തകർക്കുകയാണ്. വായുമലിനീകരണം കൂടിവരികയാണ് ഓരോ പ്രവിശ്യകളിലും. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കാനഡയുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തുകയാണ് കാട്ടുതീകൾ. 2023 ലെ കാട്ടുതീ കാനഡയിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കാട്ടുതീയാണ്. അന്ന 16 മില്യൺ ഹെക്ടറിലധികം വനമാണ് കത്തിയെരിഞ്ഞത്. ആയിരക്കണക്കിനാളുകളെ കുടിയിറക്കുകയും കാനഡയിലും അമേരിക്കയിലുമുള്ള നഗരങ്ങളെ പുക കൊണ്ട് മൂടി ശ്വാസം മുട്ടിക്കുകയും ചെയ്തു.

ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ്(AQLI) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 1998 ന് ശേഷമുള്ള ഏറ്റവും മോശം വായു മലീനികരണ തോതാണ് കാനഡ അനുഭവിച്ചത്. അതേസമയം, 2023 ൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ മലിനീകരണ തോതിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. 2.5 മൈക്രോമീറ്ററിൽ(PM 2.5) താഴെ വ്യാസമുള്ള സൂക്ഷ്മ കണികകളുടെ ദോഷകരമായ ഉദ്മവനം നിയത്രിക്കുന്നതിന് കാനഡ ഉൾപ്പെടെ ലോകമെമ്പാടും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച് പുരോഗതികളെയെല്ലാം മാറ്റിമറിച്ച് കാട്ടുതീ വ്യാപനം രൂക്ഷമാവുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

You might also like

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

മിഡിൽ ഈസ്റ്റിൽ നയതന്ത്ര ചർച്ചകൾക്ക് തുടക്കം; ലബനനുമായി സംസാരിക്കാൻ നെതന്യാഹു; അമേരിക്കയും ഇറാനും പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തും

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

Top Picks for You
Top Picks for You