newsroom@amcainnews.com

കാട്ടുതീ സാധ്യത: കെബെക്ക് നിവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

മണ്‍ട്രിയോള്‍ : കെബെക്കിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വനസംരക്ഷണ സൊസൈറ്റി (SOPFEU) മുന്നറിയിപ്പ് നല്‍കി. ഇത് മാലിന്യം കത്തിക്കാനുള്ള സമയമല്ലെന്നും SOPFEU ശനിയാഴ്ച രാവിലെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

വസന്തകാലത്ത്, ഉണങ്ങിയ ഇലകളും ചില്ലകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ ഇടങ്ങളില്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി ഓര്‍മ്മിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ അബിറ്റിബി, ലോറന്‍ഷ്യന്‍സ് എന്നിവിടങ്ങളിലും ലനൗഡിയര്‍, മൗറിസി മേഖലകളിലും പ്രത്യേക ശ്രദ്ധ വേണം എന്നും അറിയിപ്പില്‍ പറയുന്നു.

You might also like

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

Top Picks for You
Top Picks for You