newsroom@amcainnews.com

മാനിറ്റോബയില്‍ കാട്ടുതീ രൂക്ഷം: ഏഴ് വീടുകള്‍ കത്തിനശിച്ചു

നോര്‍ത്തേണ്‍ മാനിറ്റോബയിലുണ്ടായ കാട്ടുതീയില്‍ ഏഴ് വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഭയാനകമായ ദിവസമായിരുന്നുവെന്ന് പ്രാദേശിക ഫസ്റ്റ് നേഷന്‍ വിഭാഗമായ ടാറ്റാസ്‌ക്വെയാക് ക്രീ നേഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇവര്‍ ഉറപ്പ് നല്‍കി. വെള്ളിയാഴ്ച കമ്മ്യൂണിറ്റിയുടെ നോര്‍ത്ത്-വെസ്റ്റ് ഭാഗത്ത് നിന്നാരംഭിച്ച തീ ശക്തമായ കാറ്റില്‍ ആളിപ്പടര്‍ന്നതോടെ, 175 താമസക്കാരെ ഗില്ലാമിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ടാറ്റാസ്‌ക്വെയാക്കിന് സമീപമുള്ള കാട്ടുതീ, മേയ് അവസാനം മുതല്‍ അനിയന്ത്രിതമായി കത്തിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ കുറച്ച് ദിവസത്തേക്ക് നിയന്ത്രണത്തിലായെങ്കിലും പിന്നീട് വീണ്ടും അനിയന്ത്രിതമായി മാറി. ഈ വര്‍ഷം രണ്ടാം തവണയാണ് ലിന്‍ ലേക്കിലെ 600 താമസക്കാരെയും കാട്ടുതീ ഭീഷണി കാരണം മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

മാനിറ്റോബയില്‍ സമീപ വര്‍ഷങ്ങളിലുണ്ടായതില്‍ വെച്ച് ഏറ്റവും മോശം കാട്ടുതീ സീസണുകളിലൊന്നാണ് ഇത്. ജൂണില്‍ ഏകദേശം 21,000 പേര്‍ക്ക് വീടുകള്‍ വിട്ട് പോകേണ്ടിവന്നിരുന്നു.

You might also like

ടെക്സസിൽ മിന്നല്‍പ്രളയം: 51 മരണം; വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

കോട്ടയം മെഡിക്കൽ കോളജ് അപകടം: സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്

തീരുവകൾക്കുള്ള താല്ക്കാലിക അവധി ജൂലൈ ഒൻപതിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

ക്യൂബെക്ക് നദിയിൽ കുടിയേറ്റക്കാർ മുങ്ങിമരിച്ച കേസ്: കാനഡ-യുഎസ് പൗരൻ അറസ്റ്റിൽ

സഹായത്തിന് കാത്തിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍; 38 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസിൽ മിന്നൽപ്രളയം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി

Top Picks for You
Top Picks for You