newsroom@amcainnews.com

നോവസ്കോഷ അനാപോളിസിൽ ഭീതിയായി കാട്ടുതീ: കത്തിനശിച്ചത് 1977 ഹെക്ടർ വനഭൂമി

നോവസ്കോഷയിലെ അനാപോളിസ് കൗണ്ടിയിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ. 1977 ഹെക്ടർ വനഭൂമി കത്തിനശിച്ചതായും നോവസ്കോഷ പ്രകൃതി വിഭവ വകുപ്പ് അറിയിച്ചു. ഗോഡ്ഫ്രെ തടാകത്തിന് സമീപത്ത് നിന്ന് തുടങ്ങിയ തീ, ഫെയൻസ്, വെസ്റ്റ് ഡൽഹൗസി റോഡുകളുടെ സ്ട്രീറ്റ് കടന്ന് സ്പെക്ടക്കിൾ ലെയ്ക്കിന് തെക്കേ അറ്റത്തേക്ക് പടർന്നു. അതേസമയം, അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം ഇതുവരെ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

77 നോവസ്കോഷ ഡിഎൻആർ അഗ്നിശമന സേനാംഗങ്ങളും, ഒന്റാരിയോയിൽ നിന്ന് 20 പേരും, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് അഞ്ചുപേരും, നൂറ്റി ഇരുപതോളം പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഡിഗ്ബി കൗണ്ടിയിലെ മറ്റൊരു തീപിടിത്തം നിയന്ത്രിക്കാൻ അയച്ച നാല് സിഎൽ-802 സ്കിമ്മർ വിമാനങ്ങൾ ഇന്ന് രാവിലെ തിരികെയെത്തുമെന്നും അധികൃതർ അറിയിച്ചു. കാട്ടുതീയെത്തുടർന്ന് പ്രദേശത്തെ നൂറോളം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

You might also like

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

Top Picks for You
Top Picks for You