newsroom@amcainnews.com

ഭാര്യയുടെ തെരുവുനായ സ്നേഹം തന്നെ സമ്മർദത്തിലേക്കും ഉദ്ധാരണക്കുറവിലേക്കും വഴിതെളിച്ചു! വിവാഹമോചനത്തിന് ഹൈക്കോടതിയെ സമീപിച്ച് 41കാരനായ ഭർത്താവ്

അഹമ്മദാബാദ്: ഭാര്യ തെരുവുനായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹ ബന്ധത്തിന് വിലങ്ങുതടിയായെന്ന് ചൂണ്ടിക്കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. അഹമ്മദാബാദ് സ്വദേശിയായ 41 കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനം സംഭവിച്ചെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ധാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.

2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു. കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കൾ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.

സമ്മർദ്ദം പിന്നീട് ഉദ്ധാരണക്കുറവിന് കാരണമായെന്നും ഭർത്താവ് ആരോപിക്കുന്നു. ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു, എന്നാൽ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകാമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു.

You might also like

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

Top Picks for You
Top Picks for You