newsroom@amcainnews.com

എന്തുകൊണ്ടാണ് നമ്മൾ ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് ? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്; വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ‌ നേതാവ്

വാഷിങ്ടൻ: യുഎസിലെ ടെക്സസിലുള്ള ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ നടത്തിയ പരാമർശം വിവാദമാകുന്നു. 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയാണ് അലക്സാണ്ടർ ഡങ്കന്റെ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം. ഡങ്കന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

‘‘എന്തുകൊണ്ടാണ് നമ്മൾ ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് ? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്’’ – പ്രതിമയുടെ വിഡിയോ പങ്കുവച്ച് അലക്സാണ്ടർ ഡങ്കൻ എക്സിൽ കുറിച്ചു. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയൻ. നിരവധി പേരാണ് പോസ്റ്റിനു താഴെ പ്രതിഷേധം അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.

റിപ്പബ്ലിക്കൻ നേതാവിനെ വിമർശിക്കുന്ന പലരും യുഎസിന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നുണ്ട്. നിരവധി അമേരിക്കക്കാരും പോസ്റ്റിനെതിരെ രംഗത്തെത്തി. റിപ്പബ്ലിക്കൻ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർട്ടിയെ ടാഗ് ചെയ്ത എക്സിൽ പോസ്റ്റിൽ നിങ്ങളുടെ പാർട്ടിയുടെ സെനറ്റ് സ്ഥാനാർഥിയെ നിങ്ങൾ അച്ചടക്കം പഠിപ്പിക്കുമോ എന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ചോദിച്ചു.

You might also like

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You