newsroom@amcainnews.com

കാനഡയിലെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ മൺട്രിയോളിൽ വീടുകളുടെ വിൽപ്പന ഉയർന്നു; 11.7% വർധന

മൺട്രിയോൾ: കാനഡ-യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട സാമ്പത്തിക ആശങ്കകൾക്കിടയിൽ കാനഡയിലെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ മൺട്രിയോളിൽ വീടുകളുടെ വിൽപ്പന ഉയർന്നു. 2024 മാർച്ചിലെ 4,455 വിൽപ്പനയിൽ നിന്ന് 11.7% വർധിച്ച് കഴിഞ്ഞ മാസം മൺട്രിയോളിൽ 4,975 വീടുകൾ വിറ്റതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്. റിപ്പോർട്ട് ചെയ്തു.

മൺട്രിയോൾ മേഖലയിൽ വീടുകളുടെ ശരാശരി വിലയും വർഷം തോറും ഉയർന്നു. ഒരു പ്ലെക്‌സിൻ്റെ വില 10.7% വർധിച്ച് 830,000 ഡോളറായി. സിംഗിൾ ബെഡ്‌റൂം വീടിൻ്റെ ശരാശരി വില എട്ട് ശതമാനം ഉയർന്ന് 610,000 ഡോളറും കോണ്ടോമിനിയത്തിൻ്റെ ശരാശരി വില അഞ്ച് ശതമാനം ഉയർന്ന് 420,000 ഡോളറുമായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 15.7% ഉയർന്ന് കഴിഞ്ഞ മാസം മൺട്രിയോൾ മേഖലയിൽ 7,851 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. കൂടാതെ സജീവ ലിസ്റ്റിങ്ങുകൾ 0.3 ശതമാനം ഉയർന്ന് 18,116 ആയി.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You