ഗാസയിൽ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് മുമ്പായി എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിച്ചു. അത് നിങ്ങൾക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
തന്റെ ഈ മിഡിൽ ഈസ്റ്റ് യാത്ര വളരെ പ്രത്യേകതകളുള്ളതാണ്. ഈയൊരു നിമിഷത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. വെടിനിർത്തൽ കരാർ ഗാസയിൽ തുടരുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







