newsroom@amcainnews.com

വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പര: റിപ്പർ മോഡൽ നിഷ്ഠൂരമായ കൊലപാതകം, എഫ്ഐആർ പുറത്ത്

തിരുവനന്തപുരം: കേരളത്തെ നടുക്കി തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ എഫ്ഐആർ പുറത്ത്. മാരകായുധങ്ങൾ ഉപയോഗിച്ചാണ് പ്രതി അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. റിപ്പർ മോഡൽ നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ചുറ്റിക അടക്കമുള്ള മാരാകായുധങ്ങൾ ഉപയോഗിച്ചാണ് 23കാരനായ അഫാൻ അ‍ഞ്ചുപേരെയും കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിനായി പ്രതി ചുറ്റിക വാങ്ങിയെന്നും മൊഴിയുണ്ട്.

കൊലപ്പെടുത്തിയ മാരാകായുധം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്‍പി പറഞ്ഞു. മൂന്നിടങ്ങളിലും ഒരേ ആയുധമാണോ ഉപേയാഗിച്ചതെന്ന കാര്യമടക്കം അന്വേഷിച്ചുവരുകയാണെന്നും റൂറൽ എസ്‍പി പറഞ്ഞു. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായി മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും റൂറൽ എസ്‍പി പറഞ്ഞു. ചിലരെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നും വിവരമുണ്ട്. മൃതദേഹങ്ങൾ കണ്ട നാട്ടുകാരും അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും വലിയ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്.

രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊല നടന്നത്. ആദ്യം പാങ്ങോട്ടെ വീട്ടിലെത്തി അമ്മൂമ്മയേയും പിന്നീട് എസ്എൻ പുരത്തെ വീട്ടിലെത്തി ബന്ധുക്കളെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പെൺസുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നു. കൊല നടത്തുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ബൈക്കിലാണ് അനിയനെയും കൂട്ടികൊണ്ടുപോയി മന്തി വാങ്ങി നൽകിയത്. ഇതിനുശേഷം വീട്ടിലെത്തി സഹോദരനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തി. മാതാവിനെ ആക്രമിച്ചു.

മാതാവിനെ വെട്ടിയശേഷം മുറി പൂട്ടിയിട്ട് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. മൂന്നുപേരെയും മൂന്നു മുറികളിലിട്ടാണ് ആക്രമിച്ചത്. ആരെങ്കിലും വീട്ടിലെത്തി ലൈറ്റിട്ടാൽ പൊട്ടിത്തെറിയുണ്ടാകുന്നതിനായാണ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടത്. ആരും രക്ഷപ്പെടരുതെന്ന ചിന്തയിലാണ് പ്രതി ഇത്തരത്തിൽ ഗ്യാസ് സിലിണ്ടർ തുറന്നിട്ടതെന്നാണ് കരുതുന്നത്.

കൊലപാതകം നടന്ന വെഞ്ഞാറമൂടിലേ പേരുമലയിലും പാങ്ങോടും എസ്എൻ പുരത്തും റൂറൽ എസ്‍പി എത്തി പരിശോധന നടത്തി.കൊല നടത്തിയശേഷം പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എലിവിഷം കഴിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതി അഫാനെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവർ:
വെഞ്ഞാറമൂട്, പേരുമല

  1. അഫ്സാൻ, പ്രതിയുടെ സഹോദരൻ
  2. ഫർസാന, പ്രതിയുടെ സുഹൃത്ത്

പാങ്ങോട്
3.സൽമാ ബീവി, പ്രതിയുടെ അച്ഛൻറെ അമ്മ

എസ്എൻ പുരം
4.ലത്തീഫ് പ്രതിയുടെ പിതാവിൻറെ സഹോദരൻ
5.ഷാഹിദ, ലത്തീഫിന്റെ ഭാര്യ

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You