newsroom@amcainnews.com

വെഞ്ഞാറംമൂട് കൂട്ടക്കൊല: ഫർസാനയെ കൊന്നത് അതിക്രൂരമായി; താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി ചെയ്ത കൊലയെന്ന് അഫാൻ്റെ മൊഴി

തിരുവനന്തപുരം: താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല.

പഠിക്കാൻ മിടുക്കിയായ ഫർസാനയുടെ ദാരുണമരണത്തിൻ്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട് മുക്കുന്നൂർ ഗ്രാമം. അഞ്ചൽ സെൻ്റ് ജോൺസ് കോളജിലെ എംഎസ് സി വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. സ്കൂൾ തലം മുതൽ പഠിക്കാൻ മിടുമിടുക്കി. സ്കൂൾ തലം മുതലാണ് അഫാന് ഫർസാനയുമായുള്ള പരിചയമെന്നാണ് വിവരം. സമീപത്ത് ഒരു സ്ഥലത്ത് ട്യൂഷൻ എടുക്കാൻ പോകുന്നുണ്ട് ഫർസാന. ഇവരുടെ ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധത്തിൽ കുടുംബങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

ഫർസാനയുമായി അഫാൻ ഇന്നലെ ബൈക്കിൽ പോകുന്നത് അഫാൻ്റെ ബന്ധുക്കൾ കണ്ടിരുന്നു. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായിട്ടായിട്ടാണ് അഫാന്‍ ഫര്‍സാനയെ കൊന്നത്. ചുറ്റിക കൊണ്ട് പലവട്ടം തലക്കടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുഖം വികൃതമായ നിലയിലാണ്. ഫർസാനയുടെ അച്ഛൻ സുനിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ഏറ്റെടുത്ത് ചെയ്യുകയാണ്. മരണം അറിഞ്ഞത് മുതൽ അച്ഛനും അമ്മനും തളർന്ന നിലയിലാണ്.

You might also like

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

Top Picks for You
Top Picks for You