newsroom@amcainnews.com

പിണറായി വിജയനുമായി ഡൽഹിയിൽ നടത്തിയ ആ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം; നിർമല സീതാരാമന് വീണയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്ത സംഭവം വിടാതെ കോൺഗ്രസ്. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായർ, നിർമല സീതാരാമന് കത്തയച്ചു. കത്തിന്റെ പകർപ്പ് ഉൾപ്പെടെ വീണ ട്വീറ്റ് ചെയ്തു. നിയമസഭയിൽ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാത്ത സാഹചര്യത്തിലാണ് കത്തയയ്ക്കുന്നതെന്ന് വീണ ചൂണ്ടിക്കാട്ടി

നിർമല സീതാരാമന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം എസ്എഫ്‌ഐഒ വഴി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും എതിരെ 2024 ഫെബ്രുവരിയിൽ അന്വേഷണം ആരംഭിച്ച കാര്യം വീണ കത്തിൽ പരാമർശിച്ചിട്ടുണ്ട്. എട്ടു മാസം കൊണ്ട് അന്വേഷണം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, അന്വേഷണപുരോഗതി ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ധനമന്ത്രിയോട് വീണ കത്തിൽ അഭ്യർഥിച്ചു. അന്വേഷണം വൈകുന്നതിന്റെ കാരണം അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും നിർമല സീതാരാമനുള്ള കത്തിൽ വീണാ എസ്. നായർ പറയുന്നു.

You might also like

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ട്രംപിനെ നേരിടാൻ ക്യാപ്റ്റൻ കനക്; സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമാകുന്നു

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You