newsroom@amcainnews.com

മിനസോട്ടയിലെ രണ്ട് നിയമസഭാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വാൻസ് ബോൽട്ടർ അറസ്റ്റിൽ

മിനസോട്ട: ഡെമോക്രാറ്റിക് നിയമസഭാംഗം മെലിസ ഹോർട്ട്മാനും ഭർത്താവും കൊല്ലപ്പെടുകയും മിനസോട്ട സ്‌റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാനും ഭാര്യക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വാൻസ് ബോൽട്ടർ പിടിയിൽ. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വെടിവയ്പ്പുകൾ ‘രാഷ്ട്രീയ പ്രേരിത’മാണെന്ന് തോന്നുന്നതായി മിനസോട്ട ഗവർണർ ടിം വാൾസ് പറഞ്ഞു.

കസ്റ്റഡിയിലുള്ള 57 കാരനായ ബോൽട്ടർ പ്രെറ്റോറിയൻ ഗാർഡ് സെക്യൂരിറ്റി എന്ന സുരക്ഷാ കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്ന് ഒരു നിയമ നിർവ്വഹണ ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ പ്രതി വാൻസ് ബോൽട്ടറെ അതിവേഗതയിൽ പിടികൂടിയ നിയമപാലകരെ പ്രശംസിച്ച് മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ രംഗത്തുവന്നു.വെടിവെപ്പ് നടത്തിയയാളെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ മിനസോട്ടയിലെ ഞങ്ങളുടെ നിയമപാലക പങ്കാളികൾഅടിയന്തരമായി പ്രവർത്തിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്,’ ഫ്രേ പ്രസ്താവനയിൽ പറഞ്ഞു.

‘നമ്മുടെ പോലീസ് വൈദഗ്ധ്യത്തോടെയും ധൈര്യത്തോടെയും പ്രവർത്തിച്ചു, അതേസമയം മറ്റ് ജനപ്രതിനിധികളെയും സമൂഹത്തിലെ അംഗങ്ങളെയും സുരക്ഷിതമായി നിലനിർത്താൻ അവർ പ്രവർത്തിക്കുകയും ചെയ്യുന്നു-മേയർ പ്രസ്താവനയിൽ പറഞ്ഞു. ‘നിയമപ്രകാരം ബോൽട്ടർ കൊലപാതകങ്ങൾക്ക് ഉത്തരവാദിത്തമുള്ളവനായിരിക്കുമെന്ന്’ ഫ്രേ പറഞ്ഞു. ‘രാഷ്ട്രീയ അക്രമം വെറുപ്പുളവാക്കുന്നതാണ്, അത് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ധാർമ്മിക ഘടനയെ മുറിവേൽപ്പിക്കുകയും ചെയ്യുന്നുവെന്ന് മേയർ പറഞ്ഞു.

You might also like

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

Top Picks for You
Top Picks for You