newsroom@amcainnews.com

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

Vadakara Drug Case: Accused teachers in police custody

വടകരയിൽ ലക്ഷങ്ങളുടെ എംഡിഎംഎ (MDMA) കടത്തിയ കേസിൽ അറസ്റ്റിലായ മുൻ അധ്യാപികമാരെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെ രണ്ടു ദിവസത്തേക്ക് അന്വേഷണസംഘത്തിന് കൈമാറാൻ വടകര എൻഡിപിഎസ് കോടതി ഉത്തരവിട്ടു. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി രണ്ടു ദിവസത്തെ സമയമാണ് അനുവദിച്ചത്.

അതിനിടെ, കേസിൽ താൻ നിരപരാധിയാണെന്നും അറിയാതെ കുടുങ്ങിപ്പോയതാണെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒന്നാം പ്രതി കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കീർത്തന നൽകിയ മൊഴികൾ പൂർണ്ണമായും അസത്യമാണെന്നും അത് വിശ്വസിക്കരുതെന്നും അവർ വ്യക്തമാക്കി. മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമടക്കം അഞ്ച് പേരാണ് നിലവിൽ ഈ ലഹരിക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.

പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായിരുന്നു അറസ്റ്റിലായ മൂന്നുപേരും. ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇവരെ സർവീസിൽ നിന്ന് നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ഇവർ ലഹരി മാഫിയയുമായി ഇടപാടുകൾ നടത്തിയിരുന്നത്. നേരിട്ട് കാണാതെ അക്കൗണ്ടുകൾ വഴി മാത്രം ആശയവിനിമയം നടത്തി ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് വിൽപ്പനയാണ് ഇവർ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

You might also like
F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

'Godzilla' El Niño and Global Economic Crisis: Heavy Blow to India

‘ഗോഡ്സില്ല’ എൽ-നിനോയും ആഗോള സാമ്പത്തിക പ്രതിസന്ധിയും: ഇന്ത്യയ്ക്ക് കനത്ത ആഘാതം

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Top Picks for You
Top Picks for You