വാഷിങ്ടൻ: യുഎൻ സംഘടനകൾ ഉൾപ്പെടെ 66 രാജ്യാന്തര സഖ്യങ്ങളിൽ നിന്നും സംരംഭങ്ങളിൽനിന്നും യുഎസ് പിന്മാറി. ഈ സഖ്യങ്ങൾ അനാവശ്യവും യുഎസിന്റെ താൽപര്യങ്ങൾക്കു വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. 35 യുഎൻ ഇതര സംഘടനകളിൽനിന്നും 31 യുഎൻ സംഘടനകളിൽ നിന്നുമാണു പിന്മാറ്റം.
ഇന്ത്യയും ഫ്രാൻസും നേതൃത്വം നൽകുന്ന രാജ്യാന്തര സോളർ കൂട്ടായ്മ, യുക്രെയ്നിലെ ശാസ്ത്ര സാങ്കേതിക കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സംരംഭങ്ങളും ഇതിൽ പെടുന്നു. മേലിൽ ഈ സംഘടനകളുടെ പരിപാടികളിൽ യുഎസ് പങ്കെടുക്കുകയോ ധനസഹായം നൽകുകയോ ചെയ്യില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സൗരോർജപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യ– ഫ്രാൻസ് സഹകരണ സംരംഭമായ ഇന്റർനാഷനൽ സോളർ അലയൻസിൽ (ഐഎസ്എ) നിലവിൽ നൂറിലേറെ രാജ്യങ്ങൾ അംഗങ്ങളാണ്.







