newsroom@amcainnews.com

യുഎസ് വ്യാപാര യുദ്ധം: ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് പ്രീമിയർമാർ

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രീമിയർമാർ. സെൻട്രൽ ഒൻ്റാരിയോയിലെ മുസ്‌കോക്കയിൽ യോഗത്തിന്റെ അവസാന നാളായ ഇന്നാണ് പ്രീമിയർമാർ ഇക്കാര്യം ഉന്നയിച്ചത്.

യുഎസുമായുള്ള വ്യാപാര പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ, ചൈനയുമായി കൂടുതൽ കരാറുകളിൽ ഏർപ്പെടേണ്ടി വരുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയും ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും പറയുന്നു.കനേഡിയൻ കനോല, പയർ, പന്നിയിറച്ചി, സമുദ്രവിഭവങ്ങൾ എന്നിവയ്ക്കുള്ള ചൈനീസ് തീരുവ നീക്കം ചെയ്യുന്നതിനായി ഫെഡറൽ സർക്കാർ മുൻഗണന നൽകണമെന്നും പ്രീമിയർമാർ ആവശ്യപ്പെട്ടു.

അതേസമയം അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് കാനഡയ്ക്ക് അടക്കം ഉയർന്ന തീരുവ ചുമത്തുമെന്ന ഭീഷണി നിലനിൽക്കെ കൂടുതൽ വ്യാപാര കരാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. 

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

Top Picks for You
Top Picks for You