newsroom@amcainnews.com

വീസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യുഎസ്; വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണം

വീസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യുഎസ്. ഇനിമുതല്‍ വിദ്യാര്‍ത്ഥി വീസ അപേക്ഷകര്‍ തങ്ങളുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ‘പബ്ലിക്’ ആക്കണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യര്‍ത്ഥിച്ചു. പശ്ചാത്തല പരിശോധനകള്‍ എളുപ്പമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. F, M, J വിഭാഗങ്ങളിലുള്ള നോണ്‍-ഇമിഗ്രന്റ് വീസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാകും. വീസ നടപടികളുടെ സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കാനുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യുഎസ് എംബസി എക്സിലൂടെ അറിയിച്ചു. അപേക്ഷകരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും യുഎസ് നിയമപ്രകാരം രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതിനും ഇത് ആവശ്യമാണെന്നും പോസ്റ്റില്‍ പറയുന്നു. 2019 മുതല്‍ തന്നെ വീസ അപേക്ഷകരോട് സമൂഹമാധ്യമ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, 2025-ലേക്കുള്ള പുതിയ യാത്രാവിലക്കും യുഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സുരക്ഷാ പ്രശ്‌നങ്ങളും ഭീകരവാദ ഭീഷണിയുമുള്ള 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എല്ലാത്തരം വീസകളും പൂര്‍ണ്ണമായി നിഷേധിക്കും. ഏഴ് രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണങ്ങളുണ്ടാകും. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ക്കാണ് പ്രധാനമായും വിലക്ക്. എന്നാല്‍, ഇന്ത്യയെ ഈ വിലക്ക് ബാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള B1/B2 ടൂറിസ്റ്റ് വീസകള്‍, H1B വര്‍ക്ക് പെര്‍മിറ്റുകള്‍, F1 സ്റ്റുഡന്റ് വീസകള്‍ ഉള്‍പ്പെടെ എല്ലാ വീസ അപേക്ഷകളും പ്രോസസ് ചെയ്യുന്നത് യുഎസ് തുടരും. എങ്കിലും, ഉയര്‍ന്ന അപേക്ഷകളും ഭരണപരമായ കാലതാമസവും കാരണം ഇന്ത്യന്‍ വീസ അപേക്ഷകര്‍ക്ക് ഇപ്പോഴും 10-12 മാസം വരെ കാത്തിരിക്കേണ്ടിവരുന്നുണ്ട്.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You