newsroom@amcainnews.com

അമേരിക്കൻ താരിഫുകൾ സമീപഭാവിയിൽ പിൻവലിക്കാൻ സാധ്യതയില്ല; ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി. എന്നാൽ കനേഡിയൻ മേഖലകൾക്ക് ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന അമേരിക്കൻ താരിഫുകൾ സമീപഭാവിയിൽ പിൻവലിക്കാൻ സാധ്യതയില്ല എന്നും കാർണി പറഞ്ഞു. യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന എതിർ-താരിഫുകളിൽ ഭൂരിഭാഗവും പിൻവലിച്ച ദിവസമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചത്.

ട്രംപുമായുള്ള ചർച്ചയെ “നല്ല സംഭാഷണം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വ്യാപാരം, തൊഴിൽ, മറ്റ് പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ദീർഘമായി സംസാരിച്ചു, എന്നും കാർണി പ്രതികരിച്ചു. പ്രിവി കൗൺസിലിലെ പുതിയ ഉദ്യോഗസ്ഥനായ മൈക്കൽ സാബിയ, അമേരിക്കൻ സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താൻ യുഎസ് തലസ്ഥാനത്തുണ്ടെന്ന് കാർണി പറഞ്ഞു. തന്ത്രപ്രധാന മേഖലകളിൽ ഉടനടി പരിഹാരം പ്രതീക്ഷിക്കരുത്. പക്ഷേ തുടർ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You