newsroom@amcainnews.com

സ്റ്റുഡൻ്റ് വിസ നടപടികള്‍ പുനഃരാരംഭിച്ച് യുഎസ്

പുതിയ മാര്‍ഗ നിര്‍ദേശങ്ങളോടെ സ്റ്റുഡൻ്റ് വിസ നടപടികൾ പുനഃരാരംഭിച്ച് അമേരിക്ക. എല്ലാ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വിശദ പരിശോധനയാണ് പുതിയ നിബന്ധനകളില്‍ പ്രധാനം. അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി മുതല്‍ വിസ അപ്പോയിന്റ്‌മെന്റുകള്‍ അനുവദിക്കുകയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. അമേരിക്കയോടും അമേരിക്കന്‍ സര്‍ക്കാരിനോടും സംസ്‌കാരത്തോടും സ്ഥാപനങ്ങളോടും അടിസ്ഥാന തത്വങ്ങളോടും ശത്രുതാപരമായേക്കാവുന്ന പോസ്റ്റുകളും സന്ദേശങ്ങളും കോണ്‍സുലര്‍ ഓഫീസര്‍മാര്‍ നിരീക്ഷിക്കുമെന്ന് വകുപ്പ് അറിയിച്ചു. നിലവില്‍ അപേക്ഷകര്‍ക്ക് വിസ അപ്പോയിന്‍മെന്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സ്‌ചേഞ്ച് വിസിറ്റ് വിസ അപേക്ഷകള്‍ക്കും ഇത് തന്നെയായിരിക്കും നടപടിക്രമം. ഇതിനായി എല്ലാ വിസ അപേക്ഷകരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൈവസി സെറ്റിങ്‌സ് ‘പബ്ലിക്’ ആക്കേണ്ടി വരും. അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യാത്രാ ക്രമീകരണങ്ങളും താമസ സൗകര്യങ്ങളും ഒരുക്കേണ്ടതിനാല്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ വീസ അഭിമുഖങ്ങള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ പുനരാരംഭിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

Top Picks for You
Top Picks for You