newsroom@amcainnews.com

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

കനേഡിയൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിച്ച് യുഎസ്. തീരുവ വർധന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പ്രകാരമുള്ള സാധനങ്ങൾക്ക് താരിഫ് ബാധകമാകില്ല.

കാനഡയുടെ തുടർച്ചയായ നിഷ്‌ക്രിയത്വത്തിനും പ്രതികാരത്തിനും മറുപടിയായാണ് തീരുവ വർധനയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലുള്ള അടിയന്തരാവസ്ഥ പരിഹരിക്കാൻ കാനഡയുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പ്രസിഡൻ്റ് ട്രംപ് കണ്ടെത്തിയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

You might also like

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

SIMAA കരാട്ടെ എഡ്മണ്ടൻ സെന്ററിൽ ഗ്രേഡിംഗ് സെറിമണി നടത്തി; വിദ്യാർത്ഥികൾക്ക് മഞ്ഞ, ഓറഞ്ച് ബെൽറ്റുകൾ നൽകി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

Top Picks for You
Top Picks for You