newsroom@amcainnews.com

നിലവാരം പിന്നോട്ടുപോയി, വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്; പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം അനിവാര്യം

വാഷിങ്ടൻ: വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലെ വിദ്യാഭ്യാസ നിലവാരം പിന്നോട്ടുപോകാൻ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളുടെ നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും. എന്നാൽ, ഉത്തരവ് പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം കൂടിയേ തീരൂ. ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ‌അതേസമയം, നാമമാത്രമായ ചില ചുമതലകൾ തുടർന്നും വഹിക്കുന്ന രീതിയിൽ വകുപ്പ് ഭാഗികമായി നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് ട്രംപിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിരുന്നു.

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You