newsroom@amcainnews.com

വൺ സെന്റ് നാണയം നിർമ്മിക്കുന്നതിന് `2 സെന്റിൽ’ കൂടുതൽ ചിലവ്; ഉത്പാദനം നിർത്താൻ ട്രഷറി വകുപ്പിന് നിർദേശം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ൺ സെന്റ് നാണയത്തിന്റെ ഉത്പാദനം നിർത്താൻ ട്രഷറി വകുപ്പിന് നിർദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൺ സെന്റ് നാണയം നിർമ്മിക്കുന്നതിന് `2 സെന്റിൽ’ കൂടുതൽ ചിലവ് വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘വളരെക്കാലമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പെന്നികൾ അച്ചടിച്ചുവരുന്നു, അത് അക്ഷരാർത്ഥത്തിൽ ഞങ്ങൾക്ക് 2 സെന്റിൽ കൂടുതൽ ചിലവാകും. ഇത് വളരെ പാഴാണ്!’ ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ പെന്നികൾ നിർമ്മിക്കുന്നത് നിർത്താൻ ഞാൻ എന്റെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 3.2 ബില്യൺ പെന്നികൾ ഉത്പാദിപ്പിച്ചതിലൂടെ 85.3 മില്യൺ നഷ്ടം ഉണ്ടായതായി യുഎസ് മിന്റിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഓരോ നാണയത്തിന്റെയും നിർമ്മാണ ചെലവ് കഴിഞ്ഞ വർഷത്തെ 3.1 സെന്റിൽ നിന്ന് ഏകദേശം 3.7 സെന്റായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 5 സെന്റ് മൂല്യമുളള നിക്കൽ പോലുളള മറ്റ് മൂല്യങ്ങളുടെ നിർമ്മാണത്തിലും നഷ്ടം നേരിടുന്നുണ്ടെന്നും മിന്റ് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം ഇലോൺ മസ്‌കിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകപ്പ് വൺ സെന്റ് നായണം നിർമ്മിക്കുന്നതിന്റെ ഉയർന്ന് ചിലവും പെന്നികളുടെ ഉത്പാനം നിർത്തേണ്ടതിന്റെ ആവശ്യക്തയും എടുത്ത് കാണിച്ചിരുന്നു.

You might also like

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You