newsroom@amcainnews.com

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് അമേരിക്ക വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള വീസ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രഖ്യാപിച്ചു. അത്ലറ്റിക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.

പുതിയ നയം അനുസരിച്ച്, ഒരു പുരുഷ അത്ലറ്റ് സ്ത്രീകള്‍ക്കെതിരെ മത്സരിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, അവരുടെ വീസ അപേക്ഷകള്‍ USCIS റദ്ദാക്കും. വിദേശീയരായ പുരുഷ അത്ലറ്റുകള്‍ ലിംഗമാറ്റം നടത്തി അവരുടെ ജൈവികമായ കഴിവുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് USCIS വക്താവ് മാത്യു ട്രാഗെസര്‍ പറഞ്ഞു. വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വനിതാ അത്ലറ്റുകള്‍ക്ക് മാത്രമേ വീസ അനുവദിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സുരക്ഷ, നീതി, സത്യസന്ധത എന്നിവയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

Top Picks for You
Top Picks for You