newsroom@amcainnews.com

ഡേലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കുന്ന ബിൽ പാസ്സാക്കി യുഎസ് പ്രതിനിധി സഭ

വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മുന്നോട്ടും പിന്നോട്ടും മാറ്റുന്ന രീതിക്ക് വിരാമമിടാൻ നീക്കവുമായി യുഎസ്. ഡേലൈറ്റ് സേവിങ് ടൈം (Daylight Saving Time) സ്ഥിരമാക്കുന്ന ‘Sunshine Protection Act’ ബിൽ യു എസ് പ്രതിനിധി സഭ (House of Representatives) പാസാക്കി. ബിൽ 308-117 എന്ന വോട്ടിനാണ് അംഗീകാരം നേടിയത്. ബിൽ ഇനി യുഎസ് സെനറ്റിന്‍റെ പരിഗണനയ്ക്ക് അയയ്ക്കും. തുടർന്ന് സെനറ്റും ബില്ലിന് അംഗീകാരം നൽകുകയും തുടർന്ന് പ്രസിഡൻ്റിന്‍റെ ഒപ്പും ലഭിക്കുന്നതോടെ അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ ഡേലൈറ്റ് സേവിങ് ടൈമിനു അറുതിയാകും.

നിലവിൽ എല്ലാ വർഷവും മാർച്ചിൽ ഒരു മണിക്കൂർ മുന്നോട്ടും (Spring Forward), നവംബറിൽ ഒരു മണിക്കൂർ പിന്നോട്ടും (Fall Back) ക്ലോക്ക് മാറ്റുന്ന രീതിയാണ് അമേരിക്കയിൽ തുടരുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഈ സമയം മാറ്റം അവസാനിക്കുകയും ഡേലൈറ്റ് സേവിങ് ടൈം സ്ഥിരമായി തുടരുകയും ചെയ്യും. വൈകുന്നേരങ്ങളിൽ കൂടുതൽ പ്രകാശം ലഭിക്കുക, സമയംമാറ്റം മൂലമുള്ള ആരോഗ്യ-ഉറക്ക പ്രശ്നങ്ങൾ കുറയുക, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുക എന്നിവയാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ. അതേസമയം, ശൈത്യകാലത്ത് രാവിലെ കൂടുതൽ നേരം ഇരുട്ടായിരിക്കുമെന്ന ആശങ്കയും വിമർശകർ ഉയർത്തുന്നുണ്ട്.

You might also like

18,000 പുതിയ തൊഴിലവസരങ്ങൾ; ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു

ഫിലിപ്പിനോ പ്രതിഭകളെ കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും എത്തിച്ച് വമ്പൻ തിരിച്ചുവരവിനൊരുങ്ങി ‘സ്പാർക്കിൾ വേൾഡ് ടൂർ 2026’

കാനഡയിൽ പിടിമുറുക്കി ലോറൻസ് ബിഷ്‌ണോയി സംഘം: പ്രായപൂർത്തിയാകാത്തവരും സംഘത്തിൽ

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

വെന്റിലേറ്ററിലെ അത്ഭുതപ്പൂത്തിരി: ജിഷ്ണുപ്രിയയുടെ അതിജീവനത്തിന്റെ കഥ

ട്വന്റി20 തോൽവികൾക്ക് മധുരപ്രതികാരം; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

Top Picks for You
Top Picks for You