യുഎസ് നാവികസേനയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം കാലിഫോര്‍ണിയയിലെ ലെമൂറിലെ നേവല്‍ എയര്‍ സ്റ്റേഷന് സമീപം തകര്‍ന്നുവീണു. ബുധനാഴ്ച വൈകുന്നേരം ഏകദേശം ആറരയോടെയാണ് സംഭവം. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി നാവികസേന സ്ഥിരീകരിച്ചു.
വേറെയാരും വിമാനത്തിലുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു ഫ്‌ലീറ്റ് റീപ്ലേസ്‌മെന്റ് സ്‌ക്വാഡ്രണ്‍ ആണ് എഫ്-35. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും നാവികസേന അറിയിച്ചു.