വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവർക്കുള്ള പാരിതോഷികം ഇരട്ടിയാക്കി അമേരിക്ക. 50 മില്യണ്‍ ഡോളര്‍ (437 കോടിയിലധികം രൂപ) ആണ് പുതിയ പാരിതോഷികം. യുഎസ് അറ്റോണി ജനറല്‍ പാം ബോണിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ‘ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചാണ് പാരിതോഷിക തുക ഉയർത്തിയ വിവരം അറ്റോണി ജനറല്‍ അറിയിച്ചത്. യുഎസിന്റെ പുതിയ നടപടി ദയനീയമെന്ന് വിശേഷിപ്പിച്ച വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍, ഇത് രാഷ്ട്രീയ പ്രചാരണമാണെന്നും പ്രതികരിച്ചു.
മഡൂറോയുടെ വിമര്‍ശകനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നേരത്തെ 25 മില്യണ്‍ ഡോളറായിരുന്നു മഡൂറോയുടെ അറസ്റ്റിന് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. മഡൂറോയ്ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎസ് അറ്റോണി ജനറല്‍ പറഞ്ഞു.