newsroom@amcainnews.com

രാജ്യാന്തര വിദ്യാര്‍ത്ഥി വീസ റദ്ദാക്കല്‍; യുഎസ് കോളേജുകള്‍ ആശങ്കയില്‍

വാഷിങ്ടന്‍: രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ നിയമപരമായ പദവി അവസാനിപ്പിക്കുന്ന അമേരിക്കന്‍ നടപടിയില്‍ ആശങ്കയറിയിച്ച് കോളേജുകളും സര്‍വകലാശാലകളും. ചെറിയ നിയമലംഘനങ്ങളുടെ പേരിലാണ് വിദ്യാര്‍ത്ഥികളെ പിരിച്ചു വിടുന്നത്. പലര്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് പോലും ലഭിച്ചിട്ടില്ല.

തൊണ്ണൂറിലധികം കോളേജുകളിലെയും സര്‍വകലാശാലകളിലെയും കുറഞ്ഞത് 600 വിദ്യാര്‍ത്ഥികളുടെ വീസ റദ്ദാക്കുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അമിതവേഗം, പാര്‍ക്കിങ് ടിക്കറ്റുകള്‍ പോലുള്ള ചെറിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരവധി വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാനുള്ള തീരുമാനം. ചിലര്‍ക്ക് അവരുടെ പിരിച്ചുവിടലിന്റെ കാരണം പോലും അറിയില്ല.

അതേസമയം, തങ്ങള്‍ക്ക് ശരിയായ നടപടിക്രമങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് വാദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത സ്വകാര്യ സര്‍വ്വകലാശാലകള്‍ മുതല്‍ ചെറിയ ലിബറല്‍ ആര്‍ട്‌സ് കോളേജുകള്‍ വരെയുള്ള വിവിധ സ്ഥാപനങ്ങളെ പിരിച്ചുവിടല്‍ ബാധിച്ചു. ഇത് രാജ്യാന്തര വിദ്യാര്‍ത്ഥി വരുമാനത്തെ ആശ്രയിക്കുന്ന ട്യൂഷന്‍ അധിഷ്ഠിത കോളേജുകളെയും പ്രതികൂലമായി ബാധിച്ചേക്കാം. നിയമപരമായ പദവി നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്. കാരണം, അമേരിക്കന്‍ കോളേജുകളിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികവും ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ത്ഥികളാണ്.

വിദ്യാര്‍ത്ഥികളെ അവരുടെ സര്‍വകലാശാലകള്‍ ഇമെയില്‍ വഴിയാണ് പിരിച്ചുവിട്ട വിവരം അറിയിച്ചതെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അഭിഭാഷകന്‍ റാമിസ് വാദൂദ് പറഞ്ഞു. ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തില്‍ പ്രതിഷേധിച്ചവരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരും ഉള്‍പ്പെടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സന്ദര്‍ശകരുടെ വീസകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കുകയാണെന്ന് കഴിഞ്ഞ മാസം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോപറഞ്ഞിരുന്നു.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

Top Picks for You
Top Picks for You