newsroom@amcainnews.com

യുഎസ് മദ്യം വിറ്റ് ചാരിറ്റി പ്രവർത്തനമില്ല: ഡഗ് ഫോർഡ്

യുഎസ് മദ്യ ശേഖരം വിറ്റ് അതിന്റെ ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകാൻ നിലവിൽ പദ്ധതിയില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. അവധിക്കാലത്ത് ഈ മദ്യം വിൽക്കുന്നത് പ്രാദേശിക മദ്യ ഉൽപാദകരെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്നും പ്രീമിയർ വ്യക്തമാക്കി. ഏകദേശം 8 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ മദ്യമാണ് നിലവിൽ ശേഖരത്തിലുള്ളത്. ഇതിൽ 20 ലക്ഷം ഡോളർ മൂല്യമുള്ള മദ്യത്തിന് അടുത്ത ആറുമാസത്തിനുള്ളിൽ കാലാവധി തീരാൻ സാധ്യതയുണ്ട്. മദ്യം പ്രവിശ്യക്ക് പുറത്ത് വിൽക്കാൻ കഴിയുമെങ്കിൽ, ചാരിറ്റിക്ക് വേണ്ടി ഈ നീക്കം പരിഗണിക്കാമെന്ന് പ്രീമിയർ പറഞ്ഞു.

എന്നാൽ, ഈ മദ്യ ശേഖരം വിറ്റ് ചാരിറ്റിക്ക് സംഭാവന നൽകണമെന്ന് ഒന്റാരിയോ ലിബറൽ പാർട്ടി സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി, കഴിഞ്ഞ മാർച്ചിലാണ് ഫോർഡ് സർക്കാർ അമേരിക്കൻ മദ്യം LCBO ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തത്.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

Top Picks for You
Top Picks for You