newsroom@amcainnews.com

ഡോക്ടർമാരെ ഇതിലേ, ഇതിലേ…. യുകെയ്ക്ക് പറക്കാം; ടിക്കറ്റും ഒരു മാസത്തെ താമസസൗകര്യവും സൗജന്യം, ആരും കൊതിക്കുന്ന ശമ്പളവും; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ വെയിൽസ് എൻഎച്ച്എസ്സിൽ ഇൻറർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടർമാർക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദിൽ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 24 മുതൽ 26 വരെ തീയ്യതികളിലാണ് അഭിമുഖം. സ്ഥലം-താജ് വിവാന്ത, ബെഗംപേട്ട്.

മെഡിക്കൽ പഠനത്തിനുശേഷം കുറഞ്ഞത് 12 വർഷത്തെയും, ഇതിൽ കുറഞ്ഞത് ആറു വർഷം സൈക്യാട്രി സ്പെഷ്യാലിറ്റിയിലും പ്രവർത്തിപരിചയമുളവർക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുളളവർ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നൽകേണ്ടതാണ്. വെയിൽസിലെ മാനസികാരോഗ്യ വിഭാഗത്തിൽ മൂന്നു വർഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടർമാർക്ക് അവസരം.

പ്രവൃത്തിപരിചയമനുസരിച്ച് £96,990 മുതൽ £107,155 വരെ വാർഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിനു പുറമേ £650 ഗ്രാറ്റുവിറ്റി പേയ്‌മെൻറ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അർഹതയുണ്ടാകും. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

You might also like

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You