newsroom@amcainnews.com

ഉമ തോമസിന്റെ അപകടം: കലൂരിൽ ചട്ടങ്ങൾ പാലിച്ചില്ല, പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ല; സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരേ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്

കൊച്ചി: ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരേ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ റിപ്പോർട്ട് ഇന്ന് ഫയർഫോഴ്‌സ് മേധാവിക്ക് കൈമാറും. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷ നടപടി. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 മീറ്റ‍ർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ വശങ്ങളിൽ സ്ഥാപിക്കണം എന്നാണ് ചട്ടം. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. കലൂരിൽ ഇത് രണ്ടും ഉണ്ടായില്ലെന്ന് ഫയർ ഫോഴ്‌സിൻ്റെ റിപ്പോർട്ട് പറയുന്നു. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടുവെന്നും ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകരോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പുൽത്തകടിയിൽ നടത്താൻ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷാ ഏജൻസികളെ അറിയിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് പൊലീസും ഫയ‍ർഫോഴ്‌സും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ തോമസ് എംഎൽഎ അപകട നില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. തലച്ചോറിലും ശ്വാസകോശത്തിലുമേറ്റ പരുക്ക് ഗുരുതരമാണ്. രണ്ടിടത്തും കട്ടപിടിച്ച് കിടക്കുന്ന രക്തം പുറത്തേക്ക് എടുക്കേണ്ടതുണ്ട്. തലച്ചോറിനേറ്റ ആഘാതം എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമല്ല. എന്നാൽ ശ്വാസകോശത്തിനേറ്റ പരുക്ക് മരുന്നുകളിലൂടെയും വ്യായാമത്തിലൂടെയും മറികടക്കാനാവുന്നതാണ്.

You might also like

ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി കാനഡയിൽ നിന്നുള്ള ആദ്യ കപ്പൽ യാത്ര തുടങ്ങി

മസ്‌കിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ വ്യക്തമാക്കണം; ടെസ്‌ല ബോർഡിന് മുൻ ഡോജ് ഉപദേഷ്ടാവ് ജെയിംസ് ഫിഷ്ബാക്കിന്റെ കത്ത്

വിമാനം വൈകി, കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു; അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി, ഇന്ത്യൻ പാസ്‌പോർട്ട് ഉടമയായതിനാൽ താമസിക്കാൻ ലഭിച്ചത് കാപ്‌സ്യൂൾ മുറിയെന്ന് യുവതി

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് നാഴികക്കല്ല്; വിക്ടോറിയയിലെ ഊബർ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി

ടെക്സസ് മിന്നല്‍പ്രളയം: മരണം 100 കടന്നു

Top Picks for You
Top Picks for You