newsroom@amcainnews.com

യുക്രെയ്ൻ സ്ഥാനപതി: ക്രിസ്റ്റിയ ഫ്രീലാൻഡിന് പുതിയ ചുമതലയെന്ന് സൂചന

ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി സ്ഥാനം രാജിവെച്ച് ക്രിസ്റ്റിയ ഫ്രീലാൻഡ് യുക്രെയ്‌നിലെ നയതന്ത്രപ്രതിനിധിയാകുമെന്ന് റിപ്പോർട്ട്. ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ക്രിസ്റ്റിയ ഫ്രീലാൻഡ്, പ്രധാനമന്ത്രി മാർക്ക് കാർണിയുമായും അദ്ദേഹത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക്-ആൻഡ്രെ ബ്ലാഞ്ചാർഡുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ മുൻ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു ക്രിസ്റ്റിയ. യുക്രേനിയൻ വംശജയും യുക്രേനിയൻ ഭാഷ നന്നായി സംസാരിക്കുന്നതുമായ ക്രിസ്റ്റിയ വാരാന്ത്യത്തിൽ മുൻ പ്രധാനമന്ത്രി ജീൻ ക്രെറ്റിയനൊപ്പം കീവ് സന്ദർശിച്ചിരുന്നു.

ക്രിസ്റ്റിയ ഫ്രീലാൻഡിന് പകരമായി ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ ഗതാഗത മന്ത്രിയായി ചുമതലയേൽക്കുമെന്നും വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ ആഭ്യന്തര വ്യാപാരത്തിന്‍റെ ചുമതലകൾ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

You might also like

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

Top Picks for You
Top Picks for You