newsroom@amcainnews.com

അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യുവതിയെ വെടിവച്ചുകൊന്നു

അമേരിക്കയിലെ മിനിയാപൊളിസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യുവതിയെ വെടിവച്ചുകൊന്നു. 37 വയസ്സുകാരിയായ റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. 2020-ല്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്താണ് ഈ സംഭവവും അരങ്ങേറിയത് എന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ റെനി നിക്കോള്‍ ഗുഡ് കാര്‍ ഇടിപ്പിച്ച് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനെത്തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥമാണ് വെടിവച്ചതെന്നുമാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം. ഈ വാദത്തെ ശരിവച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. യുവതി ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യം വച്ചാണ് കാര്‍ ഓടിച്ചതെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍, ആഭ്യന്തര സുരക്ഷാ വകുപ്പിന്റെയും ട്രംപിന്റെയും വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ തുറന്നടിച്ചു. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച മേയര്‍, ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് (ICE) ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. നിരപരാധിയായ ഒരു അമേരിക്കന്‍ പൗരയെ യാതൊരു പ്രകോപനവുമില്ലാതെയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട റെനി നിക്കോള്‍ ഗുഡ് കവയിത്രിയും എഴുത്തുകാരിയുമായിരുന്നു. 2024-ന് ശേഷം അമേരിക്കയില്‍ ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മരണമാണിത്. മിനിയാപൊളിസില്‍ നിലവില്‍ രണ്ടായിരത്തോളം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഫെഡറല്‍ ഏജന്റുമാരുടെ സാന്നിധ്യം നഗരത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നാരോപിച്ച് വലിയ ജനകീയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.

You might also like

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You