ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ 24 മണിക്കൂറിനകം പ്രതികരിക്കണമെന്ന് ഹമാസിനോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അബ്രഹാം അക്കോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ആഴ്ച യുഎസില്‍ എത്താനിരിക്കെ, വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രയേലിന് മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്ന ഹമാസിന്റെ ആവശ്യവും, ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന ഇസ്രയേലിന്റെ നിലപാടും തര്‍ക്കം തുടരാന്‍കാരണമാണ്.