കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ഇലക്ട്രോണിക്സ്, ഓട്ടോകൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വില വർധിക്കും.
ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും,എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മാണം നടത്തുകയാണെങ്കിൽ യാതൊരു നിരക്കും ഈടാക്കില്ലെന്നും ആപ്പിൾ സിഇഒ ടിം കുക്കുമായി ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു. കോവിഡ്-19 പാൻഡെമിക് സമയത്ത്, കമ്പ്യൂട്ടർ ചിപ്പുകളുടെ കുറവ് വാഹനവില വർധിപ്പിക്കുകയും പണപ്പെരുപ്പത്തിൽ മൊത്തത്തിലുള്ള വർധനവിന് കാരണമാവുകയും ചെയ്തിരുന്നു.