newsroom@amcainnews.com

ആണവപദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഖമനയി ഇപ്പോഴും ജീവനോടെയിരിക്കുന്നതിനു കാരണം താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ‘ഖമനയിയുടെ ഒളിവിടം എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ വധിക്കുന്നതില്‍നിന്ന് ഇസ്രയേലിനെയും യുഎസ് സേനകളെയും തടഞ്ഞതു ഞാനാണ്. പരമദയനീയമായൊരു അന്ത്യത്തില്‍നിന്നാണ് ഞാന്‍ അദ്ദേഹത്തെ രക്ഷിച്ചത്’- ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു.

ആണവകേന്ദ്രങ്ങളിലെ യുഎസ് ആക്രമണം കാര്യമായി ഏശിയില്ലെന്നും ഖത്തറിലെ സേനാതാവളങ്ങളില്‍ നടത്തിയ ആക്രമണം യുഎസിന്റെ മുഖത്തടിക്കും പോലെയായിരുന്നെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനുമായി ആണവ കരാര്‍ ആഗ്രഹിക്കുന്നെങ്കില്‍ ഖമനയിയെക്കുറിച്ച് ട്രംപ് അല്‍പം കൂടി ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പ്രതികരിച്ചു.

You might also like

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

Top Picks for You
Top Picks for You