newsroom@amcainnews.com

മാപ്പു പറഞ്ഞാൽ മാത്രം പോരെ, അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണം; ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു ട്രംപ്

ലണ്ടൻ: തന്റെ രണ്ടു പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ബിബിസി മാപ്പു പറഞ്ഞിരുന്നു. എന്നാൽ, മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിന്റെ ആവശ്യം.

ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതുകൊണ്ട് 500 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടൻ കേസ് ഫയൽ ചെയ്യും – ട്രംപ് പറഞ്ഞു. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ നടത്തിയ 2 പ്രസംഗത്തിലെ ഭാഗങ്ങളാണ് ബിബിസി ഉപയോഗിച്ചത്. 2 വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കലാപത്തിന് ആഹ്വാനം നൽകി എന്നു സൂചിപ്പിക്കുംവിധമാണ് ബിബിസി ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത്.

2024 ൽ ട്രംപ് വീണ്ടും മത്സരിച്ചപ്പോൾ ഈ പ്രസംഗഭാഗങ്ങൾ ഉപയോഗിച്ച ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്യുമെന്ററി ബിബിസി പനോരമ വിഭാഗത്തിൽ സംപ്രേഷണം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താവിഭാഗം അധ്യക്ഷ ദെബോറ ടേണസും രാജിവച്ചിരുന്നു.

You might also like

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

Top Picks for You
Top Picks for You