newsroom@amcainnews.com

മാക്രോണ്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, ; വിമര്‍ശിച്ച് ട്രംപ്

കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്നും ട്രംപ് നേരത്തെ മടങ്ങിയത് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം പരിഹരിക്കാനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് ട്രംപ്. ജി7 ഉച്ചക്കോടിയില്‍ നിന്നും നേരത്തെ പോയതില്‍ ഇറാന്‍- ഇസ്രയേല്‍ സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് പ്രതികരിച്ചു. ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് അദ്ദേഹം പ്രതികരിച്ചത്.

സംഘര്‍ഷം പരിഹരിക്കാനാണ് ജി7 ഉച്ചകോടിയില്‍ നിന്നും മടയങ്ങിയതെന്ന് മാക്രോണ്‍ പറഞ്ഞത് തെറ്റാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഭഭതെറ്റ്! ഞാന്‍ വാഷിങ്ടണിലേക്ക് പോയത് എന്തിനാണെന്ന് മാക്രോണിന് അറിയില്ല, ഒരു വെടിനിര്‍ത്തല്‍ കരാറുമായി അതിന് യാതൊരു ബന്ധവുമില്ല. ഇമ്മാനുവല്‍ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ മറ്റൊരു വലിയ ആവശ്യത്തിനാണ് ഞാന്‍ പോയത്, കാത്തിരിക്കു!”, ട്രംപ് കുറിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപിന്റെ വിശദീകരണം. ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ട്രംപ് മുന്നോട്ടുവെച്ചതായും അമേരിക്കയ്ക്ക് വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്നും, ഫ്രാന്‍സ് അതിനെ പിന്തുണയ്ക്കുമെന്നും ഇമ്മാനുവല്‍ പറഞ്ഞിരുന്നു. കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാക്രോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

Top Picks for You
Top Picks for You