newsroom@amcainnews.com

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്

വാഷിംഗ്ടൺ : ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ഉത്തരവിട്ടതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ്. അന്താരാഷ്ട്ര കോടതിയുടെ ഈ നടപടിയിലൂടെ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. കൂടാതെ, അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുന്നു.

കോടതിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുകയും ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലേക്കുമുള്ള വിസയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഒപ്പം, ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കുകയും ചെയ്യും.

You might also like

മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

വിദ്യാഭ്യാസ മേഖലയിൽ പുതിയ നീക്കം; 476 സ്കൂളുകളിൽ പ്രത്യേക സഹായ സംഘങ്ങളെ വിന്യസിക്കാൻ ആൽബർട്ട

ഒട്ടാവയിലെ ഒ-ട്രെയിൻ ലൈൻ 1-ലെ സാങ്കേതിക പിഴവുകൾ: സമഗ്രമായ ഓഡിറ്റ് വേണമെന്ന് കൗൺസിലർ വിൽസൺ ലോ

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

Top Picks for You
Top Picks for You