newsroom@amcainnews.com

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍, ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ ലൊസാഞ്ചലസിലേക്ക് ട്രംപ് ഭരണകൂടം അയച്ചതായി റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയയിലെ ലൊസാഞ്ചലസ് നഗരത്തിലാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങിയത്. ഏകദേശം 4,000 നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെയും 700ലധികം ആക്റ്റീവ് ഡ്യൂട്ടി മറൈന്‍മാരെയും ലൊസാഞ്ചലസില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലങ്ങും വിലങ്ങും കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വ്യാപകമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നുവെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

ഇറാഖില്‍ 2,500 ഉം സിറിയയിലെ 1,500 ഉം സൈനികരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലൊസാഞ്ചലസില്‍ 4,800 സജീവ ഗാര്‍ഡ്, മറൈന്‍ ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 13.4കോടി ഡോളറാണ് സൈനിക വ്യന്യാസത്തിനായി ചെലവാകുക. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കുന്നത്. 44പേരെയെങ്കിലും ഇങ്ങനെ അറസ്റ്റ് ചെയ്തതായാണ് ആദ്യമുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരുടെ എണ്ണം ഉയരാനാണ് സാധ്യത.

ഇതിനെതിരെ ജൂണ്‍ ആറിന് തുടങ്ങിയ പ്രതിഷേധം പിറ്റേന്ന് വൈകുന്നേരത്തോടെ കൈവിടുകയായിരുന്നു. കലപാ അന്തരീക്ഷമായി ലൊസാഞ്ചലസ് നഗരം. നിരവധി പേരാണ് ഭരണകൂടത്തിന്റെ നയത്തിനെതിരെ രംഗത്ത് എത്തിയത്. സ്ഥലത്ത് കര്‍ഫ്യൂ വരെ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടത്. ഏകദേശം 3.9 ദശലക്ഷം ആളുകലാണ് നഗരത്തില്‍ താമസിക്കുന്നത്. ഇതിനിടെ, സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ കാലിഫോര്‍ണിയ ഗവര്‍ണറും രംഗത്ത് എത്തി.

You might also like

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You