യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. വ്യാപാര കരാര്‍ ഒപ്പിടല്‍ നീണ്ടുപോവുന്നതിനിടയിലാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പ്രശംസിച്ചു. ‘മോദി ഒരു മഹാനായ മനുഷ്യനാണ്, എന്റെ ഒരു സുഹൃത്താണ്,’ ട്രംപ് പറഞ്ഞു. കൂടാതെ, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് മോദി ഏതാണ്ട് നിര്‍ത്തിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം ട്രംപ് ആവര്‍ത്തിച്ചു. ‘എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും (മോദി) അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാന്‍ പോകാം. പ്രധാനമന്ത്രി മോദി ഒരു മികച്ച മനുഷ്യനാണ്, ഞാന്‍ പോകും,’ ട്രംപ് പറഞ്ഞു.
നേരത്തെ, യുഎസ് തീരുവകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ഈ വര്‍ഷം അവസാനം നടക്കാനിരുന്ന ക്വാഡ് ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷത്തെ ഇന്ത്യ സന്ദര്‍ശനത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ-യുഎസ് വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഈ സന്ദര്‍ശനം നിര്‍ണായകമായേക്കും.







