newsroom@amcainnews.com

വിസ പുനഃപരിശോധിക്കുന്നു: കൂട്ട നാടുകടത്തലിനൊരുങ്ങി ട്രംപ്

അഞ്ചരക്കോടി വിദേശികളുടെ വീസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി നാടുകടത്താനാണ് വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുഎസ് വിസ കൈവശമുള്ള എല്ലാവരെയും നിരന്തര പരിശോധനയ്ക്ക് വിധേയരാക്കും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും.

വിസ കാലാവധി കഴിഞ്ഞുള്ള താമസം, കുറ്റകൃത്യങ്ങളിലേര്‍പ്പെടല്‍, പൊതുസുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നടപടികളിലേര്‍പ്പെടല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാകല്‍, തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയ നിയമലംഘനങ്ങളില്‍ ജനങ്ങള്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള കുറ്റങ്ങളില്‍ പെടുന്നവരെയാണ് നാടുകടത്തുക.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റതു മുതല്‍ രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. ഇതിന് അനുബന്ധമായാണ് യുഎസ് വിസ കൈവശം വെക്കുന്നവരെ നിരന്തരം പരിശോധനകള്‍ക്ക് വിധേയരാക്കാനുള്ള തീരുമാനം. നിയമലംഘനങ്ങളുടെയും കാലാവധി കഴിഞ്ഞുള്ള താമസത്തിന്റെയും പേരില്‍ 6000 വിദ്യാര്‍ഥി വിസകള്‍ ട്രംപ് ഭരണകൂടം ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.

You might also like

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

Top Picks for You
Top Picks for You