newsroom@amcainnews.com

ഫാന്റസി ത്രില്ലർ ചിത്രം വിശ്വംഭരയിൽ ചിരഞ്‍ജീവിയുടെ നായികയായി തൃഷ

ചിരഞ്‍ജീവി നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലർ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജിവി വേഷമിടുന്ന വിശ്വംഭര എന്ന സിനിമയിലെ നായിക തൃഷയുടെ ജന്മദിനത്തിൽ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ ആവണിയായെത്തുന്ന ചിത്രം പ്രദർശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ടാകുമെന്നും ഒരു റിപ്പോർട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്‍ഠ മല്ലിഡിക്കും ചിരഞ്‍ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ.

മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂർ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിർമിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്‍ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോർട്ടുണ്ടായിരുന്നു. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തിൽ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയിൽ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോർട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തിൽ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണർത്തുന്ന ഘടകം.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയിൽ ഒടുവിലെത്തിയ ചിത്രം ‘ഭോലാ ശങ്കർ’ ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭേലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തിൽ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമായത്. ‘വേതാളം’ എന്ന ചിത്രത്തിൽ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ൽ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിർവഹിച്ചത് മെഹർ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിർമിച്ചത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തിയപ്പോൾ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

You might also like

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

Top Picks for You
Top Picks for You