newsroom@amcainnews.com

ലൈംഗികാതിക്രമക്കേസില്‍ ജൂനിയര്‍ ഹോക്കി താരങ്ങളുടെ വിചാരണ ഇന്ന് മുതല്‍

ലൈംഗികാതിക്രമക്കേസിലെ കുറ്റാരോപിതരായ ലോക ജൂനിയര്‍ ഹോക്കി ടീമിലെ അഞ്ച് മുന്‍ അംഗങ്ങളുടെ വിചാരണ ഇന്ന് ആരംഭിക്കും. ലണ്ടന്‍ ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജസ്റ്റിസ് മരിയ കറോസിയയുടെ മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്. ദില്ലണ്‍ ഡ്യൂബ്, കാര്‍ട്ടര്‍ ഹാര്‍ട്ട്, മൈക്കല്‍ മക്ലിയോഡ്, കാല്‍ ഫൂട്ട്, അലക്‌സ് ഫോര്‍മെന്റണ്‍ എന്നിവരാണ് വിചാരണ നേരിടുന്ന ഹോക്കി താരങ്ങള്‍.ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കഴിഞ്ഞവര്‍ഷമാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളിലൊരാളായ മൈക്കല്‍ മക്ലിയോഡിനെതിരെ ലൈംഗികാതിക്രമക്കേസില്‍ കക്ഷിയായതിന്റെ അധിക കുറ്റവും ചുമത്തിയിട്ടുണ്ട്.

ഹോക്കി കാനഡ ഗാല ഇവന്റിന് ശേഷം 2018-ല്‍ ലണ്ടന്‍ ഒന്റാരിയോയിലാണ് ജൂനിയര്‍ ഹോക്കി താരങ്ങള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസ് നടന്നത്. പ്രാഥമിക പൊലീസ് അന്വേഷണം നടന്ന 2019-ല്‍ ഇവര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിരുന്നില്ല. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കേസില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും പുതിയ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് കുറ്റം ചുമത്താന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

You might also like

ഉ​ദ്യോ​ഗസ്ഥരുടെ കുറവ്; RCMP പ്രതിസന്ധിയിൽ

കാൽഗറി മുൻ മേയർക്കും കൗൺസിലർമാർക്കുമെതിരെ ആർ.സി.എം.പി അന്വേഷണം; കൗൺസിലർമാരുടെ ഫോണുകൾ പിടിച്ചെടുത്തു, കാൽഗറി രാഷ്ട്രീയത്തിൽ വൻ വിവാദം

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

Top Picks for You
Top Picks for You