newsroom@amcainnews.com

ഭരണതലത്തിലെ ചുവപ്പുനാട ഒഴിവാക്കാൻ കനേഡിയൻ മന്ത്രിമാർ നിർദ്ദേശിച്ചത് 500 വഴികളെന്ന് ട്രഷറി ബോർഡ് പ്രസിഡൻ്റ് ഷഫ്ഖാത് അലി

ഓട്ടവ: ഭരണതലത്തിലെ ചുവപ്പുനാട ഒഴിവാക്കാൻ മന്ത്രിമാർ ഏകദേശം 500 വഴികൾ കണ്ടെത്തിയതായി കനേഡിയൻ ട്രഷറി ബോർഡ് പ്രസിഡൻ്റ് ഷഫ്ഖാത് അലി. എല്ലാ സർക്കാർ നിയന്ത്രണങ്ങളും അവലോകനം ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി ജൂലൈയിൽ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കുക എന്നതാണ് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ വകുപ്പുകളിലുടനീളം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ടും ഫെഡറൽ ഗവൺമെൻ്റ് പുറത്ത് വിട്ടു. അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും മരുന്നുകൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണികളിൽ വേഗത്തിൽ എത്തിക്കാനും കൈക്കൊണ്ട നടപടികൾ റിപ്പോർട്ടിലുണ്ട്. പ്രധാന പദ്ധതികളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനായി കാനഡയിലെ ഇംപാക്റ്റ് അസസ്‌മെൻ്റ് ഏജൻസി അതിൻ്റെ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. പൈപ്പ്‌ലൈൻ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സമയം 191 ദിവസത്തിൽ നിന്ന് 79 ആയി കുറയ്ക്കും.

കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി, ന്യൂക്ലിയർ സേഫ്റ്റി കമ്മീഷൻ തുടങ്ങിയ മറ്റ് ഏജൻസികൾ കാലതാമസം കുറയ്ക്കുന്നതിനും പണം ലാഭിക്കുന്നതിനുമായി ആഗോള മാനദണ്ഡങ്ങൾ പാലിക്കാൻ തീരുമാനമായി. കനേഡിയൻ കമ്പനികളെ ആഗോളതലത്തിൽ മത്സരിക്കാൻ സഹായിക്കുന്നതിന് ട്രാൻസ്‌പോർട്ട് കാനഡ അന്താരാഷ്ട്ര ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

You might also like

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

Top Picks for You
Top Picks for You