ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും കാനഡയോടുള്ള മനോഭാവവും കനേഡിയൻ പൗരന്മാരിൽ അമേരിക്കയോടുള്ള വികാരം മോശമാകുന്നതായി സർവേ റിപ്പോർട്ട്. ട്രംപിന്റെ നയങ്ങളോടുള്ള നീരസം കാനഡയിലെ ഭൂരിപക്ഷം ജനങ്ങളിലും അമേരിക്കൻ ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വർധിച്ചതായി കാനഡ ഡേയിൽ പ്രസിദ്ധീകരിച്ച ഇപ്‌സോസ് പോൾ സൂചിപ്പിക്കുന്നു.
യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായതായി റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത കനേഡിയൻ പൗരന്മാരിൽ മുക്കാൽഭാഗവും അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നു. കൂടാതെ, കനേഡിയൻ പൗരന്മാരിൽ ദേശസ്‌നേഹം വർധിച്ചതായും സർവേയിൽ കണ്ടെത്തി. കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനും നേരെയുള്ള ട്രംപിന്റെ വിവിധ ആക്രമണങ്ങൾ അമേരിക്കയോടുള്ള വെറുപ്പിന് കാരണമാകുമെന്ന പ്രസ്താവനയോട് 77 ശതമാനം പേരും അനുയോജിച്ചു.