newsroom@amcainnews.com

പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ; അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

എന്നാൽ, പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. അതിനിടെ, പരോൾ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശിക്ഷിച്ചിട്ടും നിരവധി കേസുകളിൽ പ്രതിയായിരുന്നു സുനി.

അതേസമയം, കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചു എന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മക്ക് കാണാനാണെങ്കിൽ 10 ദിവസം പോരെ? ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കും?.
ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.

You might also like

വിമാനയാത്രക്കാർക്ക് ഏറെ അരോചകമായിരുന്ന ഒരു സുരക്ഷാ നടപടിക്രമത്തിന് അറുതിയായി! ഇനി മുതൽ സുരക്ഷാ പരിശോധനയ്ക്കിടെ ഷൂസ് ധരിക്കാം

രാഷ്ട്രീയ യുദ്ധം: ‘അമേരിക്ക പാര്‍ട്ടി’ രൂപീകരിച്ച് ഇലോൺ മസ്ക്

ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ഷോ ആയ കാൽഗറി സ്റ്റാംപീഡിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ശനിയാഴ്ച മാത്രം സന്ദർശിച്ചത് 1,42,199 പേർ

പുതിയ മാറ്റവുമായി യൂട്യൂബ്; 16 വയസിന് താഴെയുളളവര്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം സാധിക്കില്ല

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

മസ്‌കിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ വ്യക്തമാക്കണം; ടെസ്‌ല ബോർഡിന് മുൻ ഡോജ് ഉപദേഷ്ടാവ് ജെയിംസ് ഫിഷ്ബാക്കിന്റെ കത്ത്

Top Picks for You
Top Picks for You