newsroom@amcainnews.com

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടം: അഞ്ചു പേർ മരിച്ചു, യാത്രക്കാരിൽ ഇന്ത്യക്കാരും

ന്യൂയോർക്കിൽ അൻപതിലധികം യാത്രക്കാരുമായി പോയ ടൂർ ബസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. നയാഗ്ര ഫാൾസിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസ്, പെംബ്രോക്കിന് സമീപം ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 52 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ചിലർ വാഹനത്തിൽ കുടുങ്ങുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

വാഹനം നിയന്ത്രണം വിട്ട് മീഡിയനിലേക്ക് കയറുകയും പിന്നീട് റോഡിന്റെ വശത്തുള്ള കുഴിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് വക്താവ് ട്രൂപ്പർ ജെയിംസ് ഒ’കല്ലഗൻ പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ബസിലെ യാത്രക്കാരിൽ കൂടുതലും ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്ന് ഒ’കല്ലഗൻ അറിയിച്ചു. പരുക്കേറ്റ 24 പേരെ എറി കൗണ്ടി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചു. രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടത്തെ തുടർന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

You might also like
Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You